Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nowgam Explossion

നൗഗാം സ്റ്റേഷനിൽ സ്ഫോടനം; 9 മരണം

ന്യൂ​​​ഡ​​​ൽ​​​ഹി: ശ്രീ​​​ന​​​ഗ​​​റി​​​ലെ നൗ​​​ഗാം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​ന്പ​​​തു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 32 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. സം​​​ഭ​​​വം ആ​​​ക​​​സ്മി​​​ക​​​മാ​​​ണെ​​​ങ്കി​​​ലും വേ​​​ണ്ട​​​ത്ര മു​​​ൻ​​​ക​​​രു​​​ത​​​ലും സു​​​ര​​​ക്ഷ​​​യു​​​മി​​​ല്ലാ​​​തെ സ്ഫോടകശേഖരം പ​​​രി​​​ശോ​​​ധ​​​ിച്ച​​​തി​​​ലെ ഗു​​​രു​​​ത​​​ര പി​​​ഴ​​​വു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ജ​​​മ്മു കാ​​​ഷ്മീ​​​ർ ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ മ​​​നോ​​​ജ് സി​​​ൻ​​​ഹ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യ്ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ത​​​ള്ളി​​​. ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത സ് ഫോ​​​ട​​​ക​​​വ​​​സ്തു​​​ക​​​ൾ വി​​​ദ​​​ഗ്ധ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് വ​​​ൻ സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 11.20നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. എ​​​ന്നാ​​​ൽ, തു​​​റ​​​ന്ന സ്ഥ​​​ല​​​ത്തു സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ൾ സൂ​​​ക്ഷി​​​ച്ച​​​തി​​​നും വേ​​​ണ്ട​​​ത്ര മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ല്ലാ​​​തെ സാ​​​ന്പി​​​ളു​​​ക​​​ളെ​​​ടു​​​ക്കാ​​​ൻ രാ​​​ത്രി 11നു​​​ശേ​​​ഷം ശ്ര​​​മി​​​ച്ച​​​തി​​​നും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മി​​​ല്ല.

ജ​​​മ്മു കാ​​​ഷ്മീ​​​ർ സം​​​സ്ഥാ​​​ന അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ, മൂ​​​ന്നു ഫോ​​​റ​​​ൻ​​​സി​​​ക് ലാ​​​ബ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ര​​​ണ്ടു ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​ർ, മ​​​ജി​​​സ്ട്രേ​​​റ്റ് സം​​​ഘ​​​ത്തെ സ​​​ഹാ​​​യി​​​ച്ച ര​​​ണ്ടു റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ദൗ​​​ത്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു ത​​​യ്യ​​​ൽ​​​ക്കാ​​​ര​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ഒ​​​ന്പ​​​തു പേ​​​രാ​​​ണ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ച​​​തെ​​​ന്ന് ഡി​​​ജി​​​പി ന​​​ളി​​​ൻ പ്ര​​​ഭാ​​​ത് അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ർ​​​ക്കു​​​ പു​​​റ​​​മെ 27 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ര​​​ണ്ട് റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ മൂ​​​ന്നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ അ​​​ടു​​​ത്തു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ക​​​ഴി​​​ഞ്ഞ ഒ​​​ന്പ​​​ത്, പത്ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ, രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ, റി​​​യാ​​​ക്‌​​​ട​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു പൊട്ടിത്തെറി.

എ​​​ല്ലാ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടും ആ​​​ക​​​സ്മി​​​ക സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യെ​​​ന്ന് ഡി​​​ജി​​​പി പറഞ്ഞു. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ഫോ​​​റ​​​ൻ​​​സി​​​ക് സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ഫ്ഐ​​​ആ​​​ർ 162 പ്ര​​​കാ​​​രം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ചാ​​​വേ​​​ർ ഉ​​​മ​​​ർ ന​​​ബി, നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രാ​​​യ മു​​​സ​​​മ്മി​​​ൽ ഷ​​​ക്കീ​​​ൽ, അ​​​ദീ​​​ൽ മ​​​ജീ​​​ദ് റാ​​​ത്ത​​​ർ, ഷ​​​ഹീ​​​ൻ സ​​​ഈ​​​ദ് എ​​​ന്നി​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യായിരുന്നു പരിശോധന.

ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ തീ​​​വ്ര​​​വാ​​​ദ മൊ​​​ഡ്യൂ​​​ളി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ എ​​​യ​​​ർ ടൈ​​​റ്റ് ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളി​​​ൽ മി​​​നി ടെ​​​ന്പോ വാ​​​നു​​​ക​​​ളി​​​ലാ​​​ണ് റോ​​​ഡു​​​മാ​​​ർ​​​ഗം ശ്രീ​​​ന​​​ഗ​​​റി​​​ലെ​​​ത്തി​​​ച്ച​​​ത്. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ തു​​​റ​​​ന്ന സ്ഥ​​​ല​​​ത്താ​​​ണ് ഇ​​​വ സൂ​​​ക്ഷി​​​ച്ച​​​ത്.

സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഫോ​​​റ​​​ൻ​​​സി​​​ക് സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റു​​​ന്ന​​​തി​​​നാ​​​യി സാ​​​ന്പി​​​ളു​​​ക​​​ൾ വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു സ്ഫോ​​​ട​​​നമുണ്ടാ യത്. സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ചെ​​​റി​​​യ ബാ​​​ഗു​​​ക​​​ളി​​​ൽ പാ​​​യ്ക്ക് ചെ​​​യ്ത് ജ​​​മ്മു​​​വി​​​ലെ ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലേ​​​ക്ക് (എ​​​ഫ്എ​​​സ്എ​​​ൽ) പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി കൊ​​​ണ്ടു​​​പോ​​​കാ​​​നെ​​​ത്തി​​​യ​​​താ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ.

ന​​​ഗ​​​ര​​​ത്തെ പി​​​ടി​​​ച്ചു​​​കു​​​ലു​​​ക്കി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ സ്റ്റേ​​​ഷ​​​ൻ കെ​​​ട്ടി​​​ട​​​വും സ​​​മീ​​​പ​​​ത്തെ മ​​​റ്റൊ​​​രു കെ​​​ട്ടി​​​ട​​​വും ത​​​ക​​​ർ​​​ന്നു. ക​​​ണ്ടെ​​​ടു​​​ത്ത സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രാ​​​ല​​​യ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി പ്ര​​​ശാ​​​ന്ത് ലോ​​​ഖ​​​ണ്ഡെ പ​​​റ​​​ഞ്ഞു.

Latest News

Corehub Up